കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയപ്പോൾ നിലച്ച സ്വദേശി-വിദേശി ജനസംഖ്യ സന്തുലന ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജനസംഖ്യ സന്തുലനം സാധ്യമാക്കാനായി വാണിജ്യ മന്ത്രി അബ്ദുല്ല അൽ സൽമാെൻറ നേതൃത്വത്തിൽ എട്ട് സർക്കാർ ഏജൻസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിച്ചതാണ് പുതിയ നടപടി. വിദേശികളുടെ എണ്ണം കുറക്കുേമ്പാൾ ഉണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾകൂടി പഠിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിക്ക് ലഭിച്ച നിർദേശം. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ താമസരേഖ മാറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെ കാര്യങ്ങളാണ് സമിതിയുടെ പരിഗണനയിലുള്ളത്. ജനസംഖ്യ സന്തുലനം സാധ്യമാക്കാനായി വിദേശികളെ വൻതോതിൽ ഒഴിവാക്കണമെന്ന നിർദേശം സർക്കാറിനു മുന്നിലുണ്ട്. കുവൈത്തിലെ വിദേശി ജനസംഖ്യ കുറക്കാനുള്ള നടപടികൾക്ക് കുവൈത്ത് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. എളുപ്പമല്ലെങ്കിലും ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്ന ദൃഢനിശ്ചയവുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്.
ഇത് നടപ്പാകുേമ്പാൾ നിലവിലെ പ്രശ്നം രൂക്ഷമാകാനും ഇടയുണ്ട്. ജനങ്ങൾ കുറയുേമ്പാൾ ഉൽപന്നങ്ങളുടെ ഡിമാൻഡ് കുറയുമെന്ന സാമ്പത്തിക തത്ത്വം പരിഗണിക്കണമെന്നും വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് കുവൈത്ത് സാമ്പത്തിക വ്യവസ്ഥക്ക് ഗുണം ചെയ്യില്ലെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമനിർദേശം കഴിഞ്ഞ പാർലമെൻറിെൻറ വിവിധ സമിതികൾ അംഗീകരിച്ചതാണ്. തുടർചർച്ചകൾ പുതിയ പാർലമെൻറാണ് മുന്നോട്ടുകൊണ്ടുപോകുക.
നിർദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.