representative image

എംബസി ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവരം ശേഖരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്തിൽ താമസിക്കുന്ന ഇന്ത്യക്കാരായ ഭിന്നശേഷിയുള്ള കുട്ടികളുടെ വിവരം ശേഖരിക്കുന്നു.

ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന ഗൂഗിൾ ഫോമിലൂടെ വിവരം നൽകണമെന്ന് എംബസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മേയ് 15നകം വിവരങ്ങൾ നൽകണമെന്നാണ് നിർദേശം.

കൂടുതൽ വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാം. കുട്ടിയുടെ പാസ്പോർട്ടിലെ പേര്, മാതാപിതാക്കളുടെ പേര്, കുട്ടിയുടെയും രക്ഷിതാക്കളുടെയും പാസ്പോർട്ട് നമ്പർ, കുട്ടിയുടെ ജനന തീയതി, കുട്ടിയുടെയും രക്ഷിതാക്കളുടെയും പൗരത്വം, രക്ഷിതാക്കളുടെ മാസവരുമാനം, രക്ഷിതാവിന്റെ മെയിൽ വിലാസം, ഫോൺ നമ്പർ, കുട്ടി പഠിക്കുകയാണെങ്കിൽ സ്കൂളിന്റെ പേര്, ലോക്കൽ അഡ്രസ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായാണ് വിവര ശേഖരണം.

Tags:    
News Summary - The embassy collects information on children with disabilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.