കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നാഷനൽ ഗാർഡ് ആസ്ഥാനം സന്ദർശിച്ചു. നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഹാഷിം അൽ രിഫാഇയുടെ നേതൃത്വത്തിൽ ഉന്നത സംഘം അമീറിനെ സ്വീകരിച്ചു.
കുവൈത്ത് സൈന്യത്തിനും പൊലീസിനും പിൻബലമാവുന്നതിലും അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്ക് സേവനം ചെയ്യുന്നതിലും നാഷനൽ ഗാർഡ് അഭിമാനാർഹമായ വിജയം കൈവരിച്ചിട്ടുണ്ടെന്ന് അമീർ പറഞ്ഞു. നാഷനൽ ഗാർഡിലെ ഉദ്യോഗസ്ഥരെയും ഭരണകർത്താക്കളെയും അഭിനന്ദിക്കുന്നു.
വിശ്വസനീയമായ സേനയായി കുവൈത്ത് നാഷനൽ ഗാർഡിനെ മാറ്റാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടുണ്ട്. ഗാർഡ് മേധാവിയായിരുന്ന ഇപ്പോഴത്തെ കിരീടാവകാശിക്ക് ഇതിൽ സുപ്രധാന പങ്കുണ്ട്. സേനയെ മികച്ചതാക്കുന്നതിൽ അദ്ദേഹത്തിെൻറ പങ്ക് വിലപ്പെട്ടതാണ്. രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിച്ചപ്പോഴും വെള്ളപ്പൊക്കം പോലെ മറ്റു പ്രയാസങ്ങൾ നേരിട്ടപ്പോഴും നാഷനൽ ഗാർഡ് ഉണർന്നുപ്രവർത്തിച്ചു.
ദേശീയ സുരക്ഷ സംവിധാനങ്ങൾക്ക് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നൽകിവന്ന പിന്തുണയെയും സ്മരിക്കുന്നു. നാഷനൽ ഗാർഡ് ചെയർമാൻ ശൈഖ് സാലിം അലി അൽ സാലിം അസ്സബാഹ് എളുപ്പം രോഗമുക്തി നേടി തിരിച്ചുവരെട്ടയെന്ന് പ്രാർഥിക്കുന്നതായും ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.