കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നാലു ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ അടുത്തയാഴ്ച എത്തും. മൂന്നാമത് ബാച്ച് ആണ് എത്തിക്കാനൊരുങ്ങുന്നത്. ഒന്നിലേറെ തവണ ഷിപ്മെൻറ് വൈകിയതുമൂലം രണ്ടാം ഡോസ് നൽകുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇറക്കുമതിക്കുള്ള എല്ലാ ബാധ്യതകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും ഉൽപാദകരുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ കാരണമാണ് വൈകിയത്. തുടർന്ന് ആദ്യ ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിെൻറ സാധ്യത പരിശോധിക്കുക വരെ ചെയ്തിരുന്നു.
പുതുതായി ഇൗ വാക്സിൻ ഇപ്പോൾ നൽകുന്നില്ല. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കാനായി നേരത്തെ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതൽ ആയി സൂക്ഷിക്കുകയാണ്. 1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലിൽ വെച്ചിട്ടുള്ളത്.
ആദ്യ ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തെ ഇടവേളയിട്ടാണ് രണ്ടാം ഡോസ് നൽകുന്നത്. ആസ്ട്രസെനക വാക്സിൻ ഫലപ്രദമാകാൻ ഇൗ ഇടവേള ആവശ്യമാണെന്ന ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. പുതിയ ഷിപ്മെൻറ് വൈകിയാൽ ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കുന്നതിനിടയിലാണ് മൂന്നാം ബാച്ച് വരവ് സംബന്ധിച്ച് റിപ്പോർട്ട്. ഇതോടെ നേരത്തെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് നൽകാൻ കഴിയും.നേരത്തെ രണ്ട് ബാച്ചുകളിലായി മൂന്നരലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിനാണ് കുവൈത്തിലെത്തിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.