Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാലു ലക്ഷം ഡോസ്...

നാലു ലക്ഷം ഡോസ് ആസ്​ട്രസെനക വാക്സിൻ അടുത്തയാഴ്ച എത്തും

text_fields
bookmark_border
നാലു ലക്ഷം ഡോസ് ആസ്​ട്രസെനക വാക്സിൻ അടുത്തയാഴ്ച എത്തും
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ നാലു ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ അടുത്തയാഴ്ച എത്തും. മൂന്നാമത്​ ബാച്ച്​ ആണ്​ എത്തിക്കാനൊരുങ്ങുന്നത്​. ഒന്നിലേറെ തവണ ഷിപ്മെൻറ് വൈകിയതുമൂലം രണ്ടാം ഡോസ്​ നൽകുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു.

കുവൈത്ത്​ ആരോഗ്യ മന്ത്രാലയം ഇറക്കുമതിക്കുള്ള എല്ലാ ബാധ്യതകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും ഉൽപാദകരുടെ ഭാഗത്തുനിന്നുള്ള പ്രശ്​നങ്ങൾ കാരണമാണ്​ വൈകിയത്​. തുടർന്ന്​ ആദ്യ ഡോസ്​ ഓക്സ്ഫഡ്​ ആസ്​ട്രസെനക വാക്​സിൻ നൽകിയവർക്ക്​ രണ്ടാം ഡോസ്​ ഫൈസർ നൽകുന്നതി​െൻറ സാധ്യത പരിശോധിക്കുക വരെ ചെയ്​തിരുന്നു.

പുതുതായി ഇൗ വാക്​സിൻ ഇപ്പോൾ നൽകുന്നില്ല. ആദ്യ ഡോസ്​ എടുത്തവർക്ക്​ രണ്ടാം ഡോസ്​ ഉറപ്പാക്കാനായി നേരത്തെ എത്തിച്ചതിൽ ബാക്കിയുള്ളത്​ കരുതൽ ആയി സൂക്ഷിക്കുകയാണ്​. 1,29,000 ഡോസ്​ ആണ്​ രണ്ടാം ഡോസിനായി കരുതലിൽ വെച്ചിട്ടുള്ളത്​.

ആദ്യ ഡോസ്​ സ്വീകരിച്ച്​ മൂന്ന്​ മാസത്തെ ഇടവേളയിട്ടാണ്​ രണ്ടാം ഡോസ്​ നൽകുന്നത്​. ആസ്​ട്രസെനക വാക്​സിൻ ഫലപ്രദമാകാൻ ഇൗ ഇടവേള ആവശ്യമാണെന്ന ആരോഗ്യ വിദഗ്​ധരുടെ വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ്​ ഇങ്ങനെ ചെയ്യുന്നത്​. പുതിയ ഷിപ്​മെൻറ്​ വൈകിയാൽ ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കുന്നതിനിടയിലാണ്​ മൂന്നാം ബാച്ച്​ വരവ്​ സംബന്ധിച്ച്​ റിപ്പോർട്ട്​. ഇതോടെ നേരത്തെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് നൽകാൻ കഴിയും.നേരത്തെ രണ്ട് ബാച്ചുകളിലായി മൂന്നരലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്​ട്രസെനക വാക്സിനാണ് കുവൈത്തിലെത്തിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:astrazeneca vaccine
News Summary - The four lakh doses of astrazeneca vaccine will arrive next week
Next Story