മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന ഒന്നാം റാങ്ക്​ ജേതാവ്​ അയിഷക്ക്​ കുവൈത്ത്​ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു

നീറ്റ്​ റാങ്ക്​ ജേതാവിന്​ ഉപഹാരം കൈമാറി

കുവൈത്ത്​ സിറ്റി: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത്​ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 12ാം റാങ്കും നേടിയ അയിഷയെ കുവൈത്ത്​ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി കാഷ് അവാർഡും മെമ​േൻറായും നൽകി ആദരിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷജീർ ഇക്ബാൽ, കുവൈത്ത്​ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡൻറ്​ എ.കെ. മുഹമ്മദ്, വൈസ് പ്രസിഡൻറ്​ നാസർ മൗക്കോട് എന്നിവർ കൊയിലാണ്ടി കൊല്ലത്തുള്ള അയിഷയുടെ വീട് സന്ദർശിച്ചു. കൂത്തുപറമ്പ് മണ്ഡലം കുവൈത്ത്​ കെ.എം.സി.സി പ്രസിഡൻറ്​ പി.വി. മൂസ, ജില്ല കൗൺസിൽ അംഗം കണിയാങ്കണ്ടി അബ്​ദുല്ല എന്നിവർ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.