കുവൈത്ത് സിറ്റി: മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തിയത് പ്രവാസി കൂട്ടായ്മകളാണെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ പറഞ്ഞു. കല കുവൈത്തും മാതൃഭാഷ സമിതിയും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ പരിപാടിയുടെ ഉദ്ഘടാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽനിന്ന് പുറത്തേക്കുള്ള കുടിയേറ്റവും അതിലൂടെ ഉണ്ടായിട്ടുള്ള കൂട്ടായ്മകളും മാതൃഭാഷയെയും നമ്മുടെ സംസ്കാരത്തെയും ഉന്നതിയിലെത്തിച്ചു. അതിൽ കല കുവൈത്തിെൻറ മാതൃഭാഷ പ്രവർത്തനം അഭിനന്ദനാർഹമാണ്.
ജാതി, മത കൂട്ടായ്മകൾ നമ്മുടെ സംസ്കാരത്തിന് എതിരും നമ്മുടെ സമൂഹത്തിന് വിപത്തുമാണ്. ചരിത്രം മനസ്സിലാക്കുന്നത് മാതൃഭാഷയിലൂടെയാണ്. അത് ഇല്ലാത്തവർ വേരുകളില്ലാത്ത മരങ്ങൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സാം പൈനമൂട് ഭാഷ പ്രതിജ്ഞ ചൊല്ലി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, മലയാളം മിഷൻ കുവൈത്ത് കോഓഡിനേറ്റർ ജെ. സജി, വനിതാവേദി പ്രസിഡൻറ് ഷെറിൽ ഷാജു, ബാലവേദി സെക്രട്ടറി സെൻസ അനിൽ കൂക്കിരി എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജോയൻറ് സെക്രട്ടറി ആസഫ് അലി സ്വാഗതവും മാതൃഭാഷ കൺവീനർ വിനോദ് കെ. ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.