കുവൈത്ത് സിറ്റി: ലീവ് സറണ്ടർ നിർദേശം തിങ്കളാഴ്ച മന്ത്രിസഭക്ക് സമർപ്പിക്കുമെന്ന് പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ ഖലീൽ അൽ സാലിഹ് പറഞ്ഞു. ഖലീൽ അൽ സാലിഹ് എം.പിയാണ് ഇതുസംബന്ധിച്ച് പാർലമെൻറിൽ നിർദേശം സമർപ്പിച്ചത്. സർക്കാർ ഇതിന് സന്നദ്ധമാണെന്നും ഒരുമാസത്തിനകം ഇതുസംബന്ധിച്ച നിയമ ഭേദഗതി നടപടികളിലേക്ക് കടക്കുമെന്നും നീതിന്യായ മന്ത്രി ജമാൽ അൽ ജലാവി നേരത്തേ ഉറപ്പുനൽകിയിരുന്നു. തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. നാലുവർഷമായി വിവിധ കോണുകളിൽനിന്ന് ഉയരുന്ന ആവശ്യത്തോടാണ് ഇപ്പോൾ സർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്നതായി റിപ്പോർട്ട് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.