കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ദേശീയദിന അവധി കഴിഞ്ഞാൽ 1000 അധ്യാപകരെ തദ്ദേശീയമായി റിക്രൂട്ട് ചെയ്യും. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി യാകൂബ് അറിയിച്ചതാണിത്.
11 വിഷയങ്ങളിലേക്കാണ് അധ്യാപക നിയമനം. റിക്രൂട്ട്മെൻറ് അറിയിപ്പ് ദേശീയ ദിന അവധി കഴിഞ്ഞാൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുവിൽ എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലോക്കൽ റിക്രൂട്ട്മെൻറ് നടത്താറുണ്ട്. സ്വദേശികൾക്കാണ് മുൻഗണന.
പിന്നീട് കുവൈത്തികളുടെ വിദേശികളിലുണ്ടായ മക്കൾക്കും ജി.സി.സി പൗരന്മാർക്കും അവസരം നൽകും.
അതിനുശേഷമുള്ള ഒഴിവുകളിലേക്ക് മറ്റു രാജ്യക്കാരെയും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.