വിദ്യാഭ്യാസ മന്ത്രാലയം 1000 അധ്യാപകരെ നിയമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ദേശീയദിന അവധി കഴിഞ്ഞാൽ 1000 അധ്യാപകരെ തദ്ദേശീയമായി റിക്രൂട്ട് ചെയ്യും. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി യാകൂബ് അറിയിച്ചതാണിത്.
11 വിഷയങ്ങളിലേക്കാണ് അധ്യാപക നിയമനം. റിക്രൂട്ട്മെൻറ് അറിയിപ്പ് ദേശീയ ദിന അവധി കഴിഞ്ഞാൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുവിൽ എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലോക്കൽ റിക്രൂട്ട്മെൻറ് നടത്താറുണ്ട്. സ്വദേശികൾക്കാണ് മുൻഗണന.
പിന്നീട് കുവൈത്തികളുടെ വിദേശികളിലുണ്ടായ മക്കൾക്കും ജി.സി.സി പൗരന്മാർക്കും അവസരം നൽകും.
അതിനുശേഷമുള്ള ഒഴിവുകളിലേക്ക് മറ്റു രാജ്യക്കാരെയും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.