കുവൈത്ത് സിറ്റി: അവധിക്കുപോയി നാട്ടിൽ കുടുങ്ങിയ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ ശമ്പളം കുവൈത്ത് ആരോഗ്യ മന്ത്രാലയം മരവിപ്പിച്ചതായി റിപ്പോർട്ട്. വെക്കേഷൻ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്ത ജീവനക്കാരുടെ ശമ്പളമാണ് മരവിപ്പിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലും അതിനുമുമ്പും അവധിക്ക് നാട്ടിൽപോയ ആയിരക്കണക്കിന് വിദേശ തൊഴിലാളികളാണ് വിമാന സർവിസ് നിലച്ചത് കാരണം തിരിച്ചുവരാൻ കഴിയാതെ പ്രയാസത്തിലുള്ളത്.
ആഗസ്റ്റ് ഒന്നുമുതൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും 32 രാജ്യങ്ങൾക്ക് പ്രത്യേക വിലക്ക് നിലനിൽക്കുന്നു. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളായ ഇന്ത്യ, ഇൗജിപ്ത്, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയവ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ വരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയ ജീവനക്കാരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരും ഇൗജിപ്തുകാരുമാണ്. ഇതിൽ തന്നെ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ആരോഗ്യ മന്ത്രാലയ ജീവനക്കാരെ പ്രത്യേകമായി കൊണ്ടുവരുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.