കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ആഗസ്റ്റ് 30ന് മുമ്പ് 169 വിദേശ തൊഴിലാളികളെ പിരിച്ചുവിടും. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ.പിരിച്ചുവിടേണ്ടവരുടെ പട്ടിക തയാറാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു.
എൻജിനീയറിങ്, സോഷ്യൽ, എജുക്കേഷനൽ, െഎ.ടി, മറൈൻ, മീഡിയ, ലിറ്ററേച്ചർ, പി.ആർ, ഫിനാൻഷ്യൽ, നിയമം, സ്റ്റാറ്റിസ്റ്റിക്സ്, അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് തുടങ്ങി വിവിധ മേഖലകളിൽ സാധ്യമാകുന്നത്ര വിദേശികളെ ഒഴിവാക്കി കുവൈത്തികളെ നിയമിക്കാനാണ് സിവിൽ സർവിസ് കമീഷൻ നിർദേശം നൽകിയിരിക്കുന്നത്.
പൂർണമായും സ്വദേശിവത്കരിക്കണം എന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. യോഗ്യരായ സ്വദേശികളെ ആവശ്യമായത്ര ലഭ്യമല്ലാത്തതിനാൽ പല വകുപ്പുകളും സ്വദേശിവത്കരണത്തിന് പ്രയാസപ്പെടുന്നു.
എന്നാൽ, സമയപരിധി നിശ്ചയിച്ച് വിദേശികളെ ഒഴിവാക്കണമെന്നും സ്വദേശികളെ വളർത്തിക്കൊണ്ടുവരാൻ പദ്ധതി തയാറാക്കണമെന്നുമാണ് നിർദേശം.
ആരോഗ്യ മന്ത്രാലയത്തിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും തൽക്കാലം ഇളവ് നൽകിയിട്ടുണ്ടെങ്കിലും അവരും കുവൈത്തികളെ നിയമിക്കാൻ പദ്ധതി തയാറാക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.