കുവൈത്ത് സിറ്റി: ഇനിയും വാണിജ്യ സമുച്ചയങ്ങൾക്കും റസ്റ്റാറൻറുകൾക്കും രാത്രി എട്ടുവരെ എന്ന പ്രവർത്തന സമയ പരിധി നിശ്ചയിക്കുന്നത് യുക്തിസഹമല്ലെന്ന് അബ്ദുൽ കരീം അൽ കൻദരി എം.പി പറഞ്ഞു.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് ഇപ്പോൾ റസ്റ്റാറൻറുകളിലും മാളുകളിലും കഫെകളിലും പ്രവേശനം അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യമായത്ര സമയം പ്രവർത്തിക്കാൻ അനുവദിക്കണം.
സമീപ ദിവസങ്ങളിലെ ഉയർന്ന കോവിഡ് കേസുകൾക്ക് വാണിജ്യ സമുച്ചയങ്ങളാണ് കാരണമെന്ന് പറയാൻ കഴിയില്ല. കാരണം കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നതെന്നും അബ്ദുൽ കരീം അൽ കൻദരി എം.പി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.