കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ വിസ വ്യാപകമായി ഉടൻ അനുവദിച്ചേക്കില്ല. കുവൈത്തിൽ പുതിയ തൊഴിൽ വിസക്ക് മന്ത്രിസഭയുടെ അനുമതി നിബന്ധനയാക്കിയിട്ടുണ്ട്.ഇൗ തീരുമാനം ഏതാനും മാസങ്ങൾ കൂടി തുടരും. പുതിയ വർക്ക് പെർമിറ്റിനായി മാൻപവർ അതോറിറ്റിയുടെ ഇലക്ട്രോണിക് ഫോം വഴി അപേക്ഷിക്കുന്നതിന് അടിസ്ഥാന നിബന്ധനയായി വെച്ചിരിക്കുന്നത് മന്ത്രിസഭയുടെ അനുമതിയാണ്.
വിസക്കച്ചവടം തടയാനും വിദേശി സാന്നിധ്യംകുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ കർശന വ്യവസ്ഥവെച്ചത്.ശക്തമായ നിരീക്ഷണത്തിലൂടെയും മേൽനോട്ടത്തിലൂടെയും രാജ്യത്തെ തൊഴിൽ വിപണിക്ക് അത്യാവശ്യമായവരും നിശ്ചിത യോഗ്യതയുള്ളവരും മാത്രം രാജ്യത്ത് തൊഴിൽ വിസയിൽ എത്തുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ലക്ഷ്യം.
വിവിധ തൊഴിൽ മേഖലകളിൽ തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നതിനാൽ പുതിയ വിസ അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ആഗസ്റ്റ് ഒന്നുമുതൽ വിദേശികളുടെ പ്രവേശന വിലക്ക് നീക്കുമെന്ന് വ്യാഴാഴ്ച മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് ഡോസ് അംഗീകൃത വാക്സിൻ സ്വീകരിക്കണമെന്നും കോവിഡ് മുക്തരാകണമെന്നുമുള്ള നിബന്ധനകൾക്ക് വിധേയമായാണ് അനുമതി.അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയവർ തിരിച്ചുവരാത്തതും തൊഴിൽ വിപണിയിൽ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.