കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽനിന്ന് കുവൈത്തിൽ വരുന്നവരുടെ പി.സി.ആർ പരിശോധന ഫലത്തിെൻറ സാധുത 72 മണിക്കൂർ ആക്കി ചുരുക്കിയ ഉത്തരവിന് ജനുവരി 17 ഞായറാഴ്ച മുതൽ പ്രാബല്യം. യാത്രയുടെ 96 മണിക്കൂർ മുമ്പ് സമയ പരിധിയിൽ പി.സി.ആർ പരിശോധന നടത്തണമെന്നതാണ് 72 മണിക്കൂർ ആക്കി ചുരുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. യാത്രയുടെ നാലുദിവസം മുമ്പ് വരെ പരിശോധന നടത്താമെന്നത് മൂന്നുദിവസമാക്കി ചുരുക്കിയത് പ്രവാസികൾക്ക് തിരിച്ചടിയാണ്. ഒരു ദിവസം കൂടി സാവകാശം ലഭിച്ചിരുന്നതാണ് ഇല്ലാതായത്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. കുവൈത്തിലേക്ക് വരുന്നവർക്ക് വിമാനത്താവളത്തിലും ക്വാറൻറീൻ സമയത്തും നടത്തുന്ന പി.സി.ആർ പരിശോധനയുടെ ഫീസ് ജനുവരി 17 മുതൽ വിമാനക്കമ്പനികളിൽനിന്ന് ഇൗടാക്കുമെന്ന കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ തീരുമാനം നടപ്പാക്കില്ലെന്നാണ് പുതിയ തീരുമാനം.
പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനമാണിത്. വിമാനക്കമ്പനികളിൽനിന്ന് ഫീസ് ഇൗടാക്കുകയാണെങ്കിൽ സ്വാഭാവികമായി വിമാനക്കമ്പനികൾ ഇത് യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്കിനൊപ്പം ഇൗടാക്കും. ഇത് യാത്രക്കാർക്ക് അധിക സാമ്പത്തിക ഭാരം വരുത്തുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.