കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയത്തിെൻറ വില ബാരലിന് 40 ഡോളറിലും താഴേക്കു പോയി. മുൻദിവസത്തിൽനിന്ന് 47 സെൻറ് കുറഞ്ഞ് 39.95 ഡോളറിലാണ് വില രേഖപ്പെടുത്തിയത്. ബ്രെൻറ് ക്രൂഡ് 39.83, വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റ് 37.33 എന്നിങ്ങനെയായിരുന്നു കഴിഞ്ഞദിവസത്തെ വില.
കോവിഡ് പ്രതിസന്ധിയിൽ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ ക്ഷയിച്ചതാണ് എണ്ണവില ഇടിയാൻ കാരണം. ഒരു ഘട്ടത്തിൽ 11.86 ഡോളറിലേക്ക് കൂപ്പുകുത്തിയ എണ്ണവില പതിയെ കയറി 46 ഡോളറിന് മുകളിൽ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തത് എണ്ണ വിലയിൽ പ്രതിഫലിച്ചു.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നത് വിലയെ ബാധിച്ചു. കുവൈത്ത് സർക്കാർ മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്.
ബജറ്റ് തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന് 65 ഡോളർ വിലയുണ്ടായിരുന്നു. കൊറോണ വൈറസ് അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.