കുവൈത്ത് സിറ്റി: ഇൻവോയ്സിൽ മറ്റു നിബന്ധനകൾ വ്യക്തമാക്കിയിട്ടില്ലെങ്കിൽ സാധനങ്ങൾ അഞ്ചു ദിവസത്തിനകം തിരികെനൽകാൻ ഉപഭോക്താവിന് അവകാശമുണ്ടാകുമെന്ന് വാണിജ്യമന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണവിഭാഗം അറിയിച്ചു.
ആഭരണങ്ങൾ, വാച്ചുകൾ, സായാഹ്ന, വിവാഹ വസ്ത്രങ്ങൾ, ഗ്ലാസുകൾ, പെർഫ്യൂമുകൾ തുടങ്ങിയ സാധനങ്ങൾ സംബന്ധിച്ചാണ് അധികൃതർ വ്യക്തമാക്കിയത്.
പെെട്ടന്ന് നശിക്കുന്നതരം വസ്തുക്കൾക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വ്യവസ്ഥകൾ വെക്കാൻ വിൽപനക്കാർക്ക് അവകാശമുണ്ടാകും. ഇത് ഇൻവോയ്സിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ സംരക്ഷണവിഭാഗം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.