കുവൈത്ത് സിറ്റി: ദി യുനൈറ്റഡ് ചർച്ച് ഒാഫ് ഇന്ത്യ കുവൈത്ത് സഭയുടെ ആറാമത് ഇടവക ദിനാചരണവും വാർഷിക പൊതുയോഗവും കോവിഡ് പ്രോേട്ടാകോൾ പ്രകാരം ഇടവക വികാരി റവ. പ്രജീഷ് മാത്യൂവിെൻറ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
വാർഷികാഘോ ഭാഗമായി, നാട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 20 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യാനും രണ്ട് പെൺകുട്ടികൾക്ക് വിവാഹ ധനസഹായവും രണ്ട് നിർധന രോഗികൾക്ക് ചികിത്സാ സഹായവും രണ്ട് വിദ്യാർഥികൾക്ക് പഠനസഹായവും നൽകാൻ കഴിഞ്ഞതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സഭയുടെ ബിഷപ്പ് കമ്മിസറി റവ. അനിൽ കെ. ജയിംസ്, സഭ സെക്രട്ടറി റവ. ഡൈജു പി. സ്കറിയ എന്നിവർ സൂം ആപ്പിലൂടെ ആശംസ അറിയിച്ചു. ഭാരവാഹികളായി ജോൺസൻ മാത്യൂ (വൈസ് പ്രസിഡൻറ്), മൃദുൻ ജോർജ് (സെക്രട്ടറി), കെ.ജി. നന്ദകുമാർ (ട്രഷറർ), ജേക്കബ് ഷാജി (ജോയൻറ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.