കുവൈത്ത് സിറ്റി: കർശന നടപടികളും കോവിഡ് പ്രതിസന്ധിയും കാരണം നിലച്ചിരുന്ന വിസ കച്ചവടം വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസ കച്ചവടക്കാരും തലപൊക്കി. ഇതുസംബന്ധിച്ച പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. മാറ്റാൻ കഴിയാത്ത ഒരുമാസത്തെ വിസക്ക് 400 ദീനാറും മാറ്റാൻ കഴിയുന്നതിന് 1000 ദീനാറാണ് ഇൗടാക്കുന്നത്.
ഫ്രീ വിസ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക ജോലിക്ക് അല്ലാത്ത തൊഴിൽവിസക്ക് 1500 മുതൽ 1700 ദീനാർ വരെയാണ് നിരക്ക്. പണം വാങ്ങി വിസ നൽകി തൊഴിൽവിപണിയിലേക്ക് ഇറക്കിവിടുകയാണ് ഇത്തരം സംഭവങ്ങളിൽ ചെയ്യുന്നത്.
വിസ മാറ്റത്തിന് 600 മുതൽ 700 ദീനാർ വരെ ഇൗടാക്കുന്നു. ഇന്ത്യ, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്നാണ് വിസ കച്ചവടക്കാർ പ്രധാനമായും റിക്രൂട്ട്മെൻറിന് ശ്രമിക്കുന്നത്.
വിസകച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസ കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കുന്നു.
വ്യാജകമ്പനികൾക്കു കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.