കുവൈത്ത് സിറ്റി: ഇന്ത്യൻ പുരുഷ ഗാർഹികത്തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത് 110 ദിനാറായും നിശ്ചയിക്കും. ഇൗ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് സാധ്യമാകൂ എന്ന് ഫെഡറേഷൻ ഒാഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെൻറ് ഒാഫിസസ് അറിയിച്ചു.
റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഇത്തരത്തിൽ നിബന്ധന വെച്ചതായി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളുടെ കുറഞ്ഞ പ്രായം 30 വയസ്സും കൂടിയ പ്രായം 55 വയസ്സും ആയി നിജപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും, പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല, സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം, റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാ
നോ ഏജൻസിക്ക് അവകാശമില്ല, പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും, കുവൈത്ത് തൊഴിൽ നിയമത്തിെൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും തുടങ്ങിയ വ്യവസ്ഥകൾ ധാരണപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.