കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിെൻറ ശീതകാല സമ്മേളനം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് നടന്ന ചടങ്ങിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം നിർവഹിച്ചു.
പാർലമെൻറും സർക്കാറും ഒരുമയോടെ പ്രവർത്തിച്ച് ജനങ്ങളുടെ ക്ഷേമത്തിനും രാഷ്ട്രത്തിെൻറ നന്മക്കും ആവശ്യമായ പരിഷ്കരണങ്ങൾ നടത്തണമെന്ന് അമീർ അഭ്യർഥിച്ചു.
കോവിഡ് മഹാമാരിയെ അതിജയിക്കുന്നതിന് അടുത്തെത്താൻ രാജ്യത്തിന് കഴിഞ്ഞു. ഭരണകർത്താക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും കഠിനാധ്വാനവും പൊതുജനങ്ങളുടെ സഹകരണവും ഇക്കാര്യത്തിൽ നിർണായകമായി. രാജ്യവും ലോകവും വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ ഒരുമയോടെ നിലകൊള്ളണം. സാമ്പത്തികവ്യവസ്ഥയിൽ അടക്കം പരിഷ്കരണങ്ങൾ ഒഴിച്ചുകൂടാൻ കഴിയില്ല.
കൂടിയാലോചനയിലൂടെ ഏറ്റവും മികച്ച തീരുമാനമെടുക്കുന്നതിൽ പാർലമെൻറിെൻറ ഇടപെടൽ നിർണായകമാണ്. ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്തം ക്രിയാത്മകമായും ഗുണകാംക്ഷപരമായും വിനിയോഗിക്കാൻ പാർലമെൻറ് അംഗങ്ങൾക്ക് ബാധ്യതയുണ്ടെന്നും അമീർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 16ാമത് പാർലമെൻറിെൻറ രണ്ടാമത് സെഷൻ ആണ് അമീർ ഉദ്ഘാടനം ചെയ്തത്.
ആദ്യ സെഷനിൽ കുറ്റവിചാരണകളും സർക്കാർ ബഹിഷ്കരണം മൂലം പാർലമെൻറ് യോഗം മുടങ്ങലുമെല്ലാമായി സംഘർഷഭരിതമായിരുന്നു.
പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറും സർക്കാറും തമ്മിൽ നല്ല ബന്ധത്തിലല്ല.
അതേസമയം, പാർലമെൻറ് അംഗങ്ങളും മന്ത്രിസഭയും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിെൻറ ഭാഗമായി കുവൈത്ത് അമീർ മുൻകൈയെടുത്ത് സംഘടിപ്പിച്ച നാഷനൽ ഡയലോഗ് മഞ്ഞുരുക്കത്തിെൻറ സൂചന നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.