കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. കുവൈത്തിലെ പ്രവാസിസമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
രക്ഷാധികാരി കെ.എസ്. വർഗീസ്, പ്രസിഡന്റ് റെജി കോരുത്ത്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, പി.ആർ.ഒ ഷിജു ഓതറ, അരുൺ തോമസ് എബ്രഹാം, ക്രിസ്റ്റി അലക്സാണ്ടർ, ബൈജു ജോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തിരുവല്ല പ്രവാസി അസോസിയേഷൻ മേയ് 27ന് കുടുംബസംഗമവും ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.