കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫ്ലെയർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ഫെനോ എം. തോമസ് പ്രകാശനം നിർവഹിച്ചു. ജനറൽ സെക്രട്ടറി റൈജു അരീക്കര, ബൈജു ജോസ്, റജി കോരുത്, ഷിജു ഓതറ, അലക്സ് കാറ്റോട്, ശിവകുമാർ തിരുവല്ല, ടിൻസി മേപ്രാൽ എന്നിവർ സംസാരിച്ചു. സുജൻ ഇടപ്രാൽ, മഹേഷ് ഗോപാലകൃഷ്ണൻ, സുരേഷ് വർഗീസ്, ജിബു ഇട്ടി, ജിജി നൈനാൻ, ഷാജി തിരുവല്ല എന്നിവർ നേതൃത്വം നൽകി. ജൂൺ 19ന് തിരുവല്ലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തും. നിർധന രോഗികൾക്ക് ഡയാലിസിസ് തിരുവല്ല ഗവർമെന്റ് ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വീൽ ചെയർ തുടങ്ങിയ വിവിധ പദ്ധതികളും ആദ്യ ഘട്ടങ്ങളിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.