കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) 2023 -25 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ പി.ജി. ബിനു ഭരണാധികാരിയായി. ജനറൽ സെക്രട്ടറി കെ.ആർ. ബൈജു വാർഷിക റിപ്പോർട്ടും ട്രഷറർ മോഹന കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ലിജോയ് ജോളി ലില്ലി നന്ദിയും പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ യോഗം ആദരാഞ്ജലി അർപ്പിച്ചു.
പുതിയ ഭാരവാഹികളായി പി.ജി. ബിനു (ചെയർ), എം.എ. നിസാം (പ്രസി), ആർ. രാധാകൃഷ്ണൻ (ജന. സെക്ര), ലിജോയ് ജോളി ലില്ലി (ട്രഷ), ശ്രീരാഗം സുരേഷ്, മോഹനകുമാർ (വൈ. പ്രസി), ആഷ്ലി ജോസഫ്, വി.ആർ. വിജിത്ത് കുമാർ (സെക്രട്ടറി), കൃഷ്ണരാജ് (ജോ. ട്രഷ), കെ.ആർ. ബൈജു (ചീഫ് കോഓഡിനേറ്റർ), ഡോ. എ.എം. ഷുക്കൂർ, ഡോ. ശങ്കരനാരായണൻ, ഡോ. ബിജി ബഷീർ, ജയകൃഷ്ണ കുറുപ്പ്, എം. ഹരിപ്രസാദ്, കെ.ടി. ഗോപകുമാർ, രാജേഷ് നായർ (ഉപദേശക സമിതി അംഗങ്ങൾ), അജിത് എം.ജി, റോബർട്ട് രത്നരാജ്, ബിനു ശങ്കർ, കെ.ഒ. അരുൺ കുമാർ, രമേഷ് നായർ, പ്രശാന്ത് എസ്, രഞ്ജിത്ത് ജോണി, പി.ആർ. രജിത്ത്, ജെസി ജെയ്സൺ, പ്രിയ രാജ്, സരിത ഹരിപ്രസാദ്, ഷിനി റോബർട്ട് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.