??????? ??????

തോമസ്​ ചാണ്ടിയെന്ന​ "കുവൈത്ത്​ ചാണ്ടി'

കുവൈത്ത് സിറ്റി: വെള്ളിയാഴ്​ച നിര്യാതനായ മുൻമന്ത്രിയും കുട്ടനാട്​ എം.എൽ.എയുമായ തോമസ്​ ചാണ്ടി അറിയപ്പെട്ടത്​ 'കുവൈത്ത്​ ചാണ്ടി' എന്നപേരിൽ. എം.എൽ.എയും മന്ത്രിയും ആകുന്നതിനു​മുമ്പ്​ അദ്ദേഹത്തി​​െൻറ കർമരംഗം കുവൈത്ത്​ ആയിരുന്നു. രാഷ്​ട്രീയത്തിൽ സജീവമായ ശേഷവും അദ്ദേഹം കുവൈത്ത്​ ബന്ധം വിട്ടില്ല. ബിസിനസ്​ മേഖലയിൽ വെന്നിക്കൊടി പാറിച്ച്​ പിന്നീട്​ രാഷ്​ട്രീയത്തിലും തിളങ്ങി.

അദ്ദേഹം കരസ്​ഥമാക്കിയ നേട്ടങ്ങളുടെയെല്ലാം അടിത്തറയൊരുക്കിയത്​ കുവൈത്തിലെ പ്രവർത്തനങ്ങളിലൂടെയാണ്​. 1975ലാണ്​ അദ്ദേഹം കുവൈത്തിൽ എത്തിയത്​. കുവൈത്തിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, ജാബിരിയ ഇന്ത്യൻ പബ്ലിക് സ്കൂൾ, ഹൈഡൈൻ സൂപ്പർമാർക്കറ്റ്, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഓഷ്യാനിക് ജനറൽ ട്രേഡിങ് കമ്പനി, സൗദിയിലെ ജിദ്ദയിൽ അൽ അഹ്‌ലിയ സ്കൂൾ എന്നിവ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുണ്ട്.

കുവൈത്തിലെ രണ്ട് സ്കൂളുകളിലുമായി 11,500 കുട്ടികളും റിയാദിലെ സ്കൂളിൽ 4,500 കുട്ടികളും പഠിക്കുന്നു. എല്ലാ സ്ഥാപനങ്ങളിലുമായി 600ഓളം പേർ ജോലി ചെയ്യുന്നുണ്ട്. നാട്ടിൽ ചെറുപ്പത്തിൽ കെ.എസ്​.യു, യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകനായിരുന്ന തോമസ് ചാണ്ടി കുവൈത്തിലും കോൺ‌ഗ്രസ് സംഘടനയുമായി ബന്ധപ്പെട്ടും നേതൃത്വം നൽകിയും പ്രവർത്തിച്ചു.

എൻ.സി.പിയിൽ ചേർന്നതിനു​ ശേഷവും കുവൈത്തിൽ കോൺ‌ഗ്രസ് അനുഭാവികളുടെ സംഘടനയുടെ രക്ഷാധികാരിയായി ഏറക്കാലം പ്രവർത്തിച്ചിട്ടുണ്ട്​.
കുവൈത്ത്​ ഇന്ത്യൻ കമ്യൂണിറ്റി സ്​കൂളുമായി ബന്ധപ്പെട്ട കേസിൽ അറസ്​റ്റിലായ ചരിത്രവും അദ്ദേഹത്തിനുണ്ട്​.

Tags:    
News Summary - thomas chandy-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.