കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ ഗാർഡിൽനിന്ന് വിരമിച്ച ശേഷം കോവിഡ് കാല സേവനത്തിനായി പ്രത്യേകം തിരിച്ചുവിളിച്ച ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രാലയം ആദരിച്ചു.
രാജ്യം വലിയ വെല്ലുവിളി നേരിട്ട സന്ദർഭത്തിൽ ഇവരുടെ കഴിവും അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരിച്ചുവിളിച്ചത്. രാഷ്ട്രത്തിെൻറ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ച മുൻ സൈനികർ മികച്ച പ്രവർത്തനമാണ് കഴിഞ്ഞ മാസങ്ങളിൽ നടത്തിയതെന്ന് നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഹാഷിം അൽ രിഫാഇ പറഞ്ഞു.
നാഷനൽ ഗാർഡ് മേധാവി ശൈഖ് സാലിം അൽ അലി അസ്സബാഹ്, ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരും മുൻസൈനികരുടെ ത്യാഗത്തെയും ദേശസ്നേഹത്തെയും പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.