കുവൈത്ത് സിറ്റി: ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹേലിൽ മൂന്നു സേവനങ്ങൾകൂടി ഉൾപ്പെടുത്തുന്നതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഇത്. വാർത്താവിതരണ സാംസ്കാരിക മന്ത്രിയുടെയും യുവജനകാര്യ സഹമന്ത്രിയുടെയും നിർദേശപ്രകാരമാണ് പുതിയ സേവനങ്ങൾ ആരംഭിക്കുന്നതെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് അറിയിച്ചു.
ബിസിനസ് ഉടമകൾക്കായി സഹേൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക പതിപ്പ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 140ഓളം സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ആപ് പുറത്തിറക്കിയത്. ഇതോടെ വ്യാപാരികള്‍ക്ക് മണിക്കൂറുകള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കാത്തുനില്‍ക്കാതെ ഒരൊറ്റ ആപ്ലിക്കേഷനിലൂടെതന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ട്.
സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ മറ്റുള്ളവരെ നോമിനേറ്റ് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രേഖകളുടെ സാധുത ഉറപ്പുവരുത്താൻ ക്യു.ആർ കോഡ് സൗകര്യവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.