കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരകരുള്ള ടിക് ടോക് കുവൈത്തില്‍ നിരോധിക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി നൽകിയ ഹരജി ഡിസംബർ മൂന്നിന് കോടതി പരിഗണിക്കും. സര്‍ക്കാറിന്റെ പ്രതികരണം ലഭിക്കുന്നതിനാണ് ഹരജി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. രാജ്യത്തിന്റെ ധാര്‍മികതക്ക് നിരക്കാത്ത ദൃശ്യങ്ങൾ ടിക് ടോക്കില്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതി ഉന്നയിച്ചാണ് ഹരജി നല്‍കിയത്.
കുട്ടികളാണ് ടിക് ടോക് കൂടുതലായി ഉപയോഗിക്കുന്നെന്നും വിഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. മറ്റു നിരവധി പേരും നേരത്തേ ടിക് ടോക്കിനെതിരെ രംഗത്തുവന്നിരുന്നു. സ്വകാര്യത മുൻനിർത്തി നിരവധി രാജ്യങ്ങള്‍ ടിക് ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.