കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി.
കുവൈത്തിലെ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ അംബാസഡറുടെ മുന്നിൽ അവതരിപ്പിച്ചു. പ്രവാസികൾക്ക് എത്രയും പെെട്ടന്ന് കോവിഡ് വാക്സിൻ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുക, ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ നടപടികൾ സ്വീകരിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചു. എബി വാരിക്കാട്, എബി സാം, കെ.എസ്. വർഗീസ്, കെ.ജി. അലക്സാണ്ടർ, റെജി കോരുത്ത്, ജെയിംസ് വി. കൊട്ടാരം, ഷിജു ഓതറ, റൈജു അരീക്കര, അലക്സ് കറ്റോട്, ക്രിസ്റ്റി അലക്സാണ്ടർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.