കു​വൈ​ത്ത്​ നാ​വി​ക സേ​ന​യു​ടെ മോ​ക്​​ഡ്രി​ൽ ന​ട​ക്കു​ന്ന ഭാ​ഗ​ത്തി​െൻറ മാ​പ്പ്

കു​വൈ​ത്ത്​ നാ​വി​ക​സേ​ന​യു​ടെ മോ​ക്​​ഡ്രി​ൽ നാ​ളെ​യും മ​റ്റ​ന്നാ​ളും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ നാ​വി​ക​സേ​ന​യു​ടെ പ​രി​ശീ​ല​ന​വും മോ​ക്​​ഡ്രി​ല്ലും ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യാ​ണ്​ പ​രി​ശീ​ല​നം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്പ​ർ​ക്ക വി​ഭാ​ഗം വ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ച​താ​ണി​ത്. വെ​ടി​ക്കോ​പ്പു​ക​ളും യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശീ​ല​നം ആ​യ​തി​നാ​ൽ ക​ട​ലി​ൽ പോ​വു​ന്ന​വ​രോ​ട്​ ഷൂ​ട്ടി​ങ്​ റേ​ഞ്ച്​ പ​രി​സ​ര​ത്തു​നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. റാ​സ്​ അ​ൽ ജു​ലൈ​അ​യു​ടെ കി​ഴ​ക്ക്​ 16.5 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ, ഗ​രോ ​​ദ്വീ​പ്​, റാ​സ്​ അ​ൽ സൂ​റി​ന്​ ആ​റ്​ നോ​ട്ടി​ക്ക​ൽ മൈ​ൽ കി​ഴ​ക്കു​ഭാ​ഗം, ഉ​മ്മു അ​ൽ മ​റാ​ദിം ​ദ്വീ​പ്​​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ക്കു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.