കുവൈത്ത് സിറ്റി: കുവൈത്തിൽ 13 പുതിയ മാനസികാരോഗ്യ ക്ലിനിക്കുകൾ കൂടി തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ പരിപാലന വകുപ്പ് മേധാവി ഡോ. ദിന അൽ ദബീബ് പറഞ്ഞു. എല്ലാ ആരോഗ്യ മേഖലകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായാണ് മാനസികാരോഗ്യ ക്ലിനിക്കുകൾ സ്ഥാപിക്കുക. ഇതോടെ രാജ്യത്തെ മൊത്തം മാനസികാരോഗ്യ ക്ലിനിക്കുകളുടെ എണ്ണം 35 ആയി ഉയരും.
സമൂഹത്തിലെ മനോരോഗികളെ കുറച്ചുകൊണ്ടുവരാനും പ്രയാസമില്ലാതെ മികച്ച ചികിത്സയും പരിചരണവും നൽകാനും കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നത് സഹായിക്കും. ജനങ്ങളുടെ മാനസികാരോഗ്യം വർധിപ്പിക്കാനുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രാഥമികാരോഗ്യ പരിപാലന കേന്ദ്ര അഡ്മിനിസ്ട്രേഷെൻറ മാനസികാരോഗ്യ പദ്ധതിയുടെ മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച കുടുംബ ഡോക്ടർമാരെ ലഭ്യമാക്കും. രോഗനിർണയത്തിനും സൈക്കോ തെറപ്പിക്കുമുള്ള അന്താരാഷ്ട്ര പ്രോേട്ടാകോളിന് അനുസൃതമായി മാനസിക വൈകല്യം നേരത്തെ കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.