കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിത വേദി വിമൻസ് മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി കളി അരങ്ങും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രെയ്നർ അജ്മൽ സമദ് മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി അടിസ്ഥാന ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസും നൽകി.
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. പ്രഗതി നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വനിത വേദി പ്രസിഡൻറ് പ്രിയ രാജ് അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി. ബിനു, ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ. നിസാം, കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി ആഷ് ലി ജോസഫ്, ഉപദേശകസമിതി അംഗം ഡോ. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.
ഡോ. പ്രഗതി നമ്പ്യാർക്കും അജ്മൽ സമദിനും വനിത വേദി പ്രസിഡൻറ് പ്രിയ രാജും വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദും സ്നേഹോപഹാരങ്ങൾ നൽകി.
മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 13ന് ട്രാക്ക് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണം ഈദ് സംഗമത്തിൽ നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര കമ്മിറ്റി ട്രഷറർ ലിജോയ് ജോളി ലില്ലി, കേന്ദ്ര ജോ. ട്രഷറർ കൃഷ്ണരാജ്, ഉപദേശകസമിതി അംഗങ്ങളായ ഹരിപ്രസാദ്, ജയകൃഷ്ണക്കുറുപ്പ്, കെ.ടി. ഗോപകുമാർ, കേന്ദ്ര വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ഫഹാഹീൽ യൂനിറ്റ് കൺവീനർ രജിത്ത് പി.ആർ, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് ജോണി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജിത് എം.ജി, പ്രശാന്ത് എസ്, വനിത വേദി വൈസ് പ്രസിഡൻറ് ശ്രീലത സുരേഷ്, വനിത വേദി സെക്രട്ടറി ജോബി ബോസ്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വനിത വേദി സെക്രട്ടറി അനു അയ്യപ്പൻ അവതാരികയായി. വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും വനിത വേദി ജോ. ട്രഷറർ എ.ആർ. അശ്വതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.