കുവൈത്ത് സിറ്റി: കുവൈത്തിലെ റുമേനിയൻ അംബാസഡർ മുഗുറെൽ ലോൺ സ്റ്റാനെസ്കു ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് റീജനൽ ഓഫിസ് സന്ദർശിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുമായി അദ്ദേഹം വ്യാപാരസാധ്യതകളും സഹകരണവും ചർച്ചചെയ്തു.
കുവൈത്ത് വിപണിയിലേക്ക് റുമേനിയൻ ഉൽപന്നങ്ങളുടെ ഇറക്കുമതി ചർച്ചയിൽ പ്രധാനമായി. ഉയർന്ന നിലവാരമുള്ള റുമേനിയൻ ഉൽപന്നങ്ങളുടെയും ചരക്കുകളുടെയും മികവ് അംബാസഡർ സൂചിപ്പിച്ചു. കുവൈത്ത് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും റുമേനിയൻ ഉൽപന്നങ്ങൾക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
റുമേനിയൻ ഉൽപന്നങ്ങളുടെ ഇറക്കുമതിയെ സ്വാഗതംചെയ്ത മുഹമ്മദ് ഹാരിസ് അതിന്റെ സാധ്യതകൾ പഠിക്കുമെന്നറിയിച്ചു. ഉപഭോക്താക്കൾക്ക് ലോകമെങ്ങുമുള്ള മികച്ച ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാക്കാനുള്ള ലുലുവിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. റുമേനിയൻ ഉൽപന്നങ്ങൾ ലുലുവിന് മികച്ച കൂട്ടിച്ചേർക്കലാകുമെന്നും അറിയിച്ചു.
വിഷയത്തിൽ കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാൻ ഇരു വിഭാവും കൂടിക്കാഴ്ചയിൽ താൽപര്യം പ്രകടിപ്പിച്ചു. റുമേനിയയും കുവൈത്തും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്നതിനും ഇതിടയാക്കുമെന്നും വിലയിരുത്തി.
ലുലു ഹൈപ്പർ മാർക്കറ്റിന്റെ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നന്ദി അറിയിച്ച മുഗുറെൽ ലോൺ സ്റ്റാനെസ്കു വിജയകരമായ വ്യാപാരത്തിനുള്ള സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.