റോ​യ​ൽ ട്രി​വി​ൻ​സ് ക്രി​ക്ക​റ്റ് ടീ​മി​ന് ട്രാ​ക്ക് ക്രി​ക്ക​റ്റ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു

ട്രാ​ക്ക് ക്രി​ക്ക​റ്റ് കി​റ്റ് വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) ഫ​ർ​വാ​നി​യ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റോ​യ​ൽ ട്രി​വി​ൻ​സ് ക്രി​ക്ക​റ്റ് ടീ​മി​ന് ക്രി​ക്ക​റ്റ് കി​റ്റ് വി​ത​ര​ണം ചെ​യ്തു. ട്രാ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് എം.​എ. നി​സ്സാം ക്രി​ക്ക​റ്റ് കി​റ്റ് ട്രാ​ക്ക് ഫ​ർ​വാ​നി​യ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും റോ​യ​ൽ ട്രി​വി​ൻ​സ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നു​മാ​യ മു​ഹ​മ്മ​ദ് ഷാ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ് എ.​എ.​നി​സ്സാം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ റോ​യ​ൽ ട്രി​വി​ൻ​സ് ടീ​മി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ട്രാ​ക്കി​ന്റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. ട്രാ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ശ്രീ​രാ​ഗം സു​രേ​ഷ്, എ. ​മോ​ഹ​ന​കു​മാ​ർ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​ആ​ർ.​ബൈ​ജു, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം കെ.​ഒ. അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഫ​ർ​വാ​നി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ സി​യാ​ദ് അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും ഫ​ർ​വാ​നി​യ യൂ​നി​റ്റ് ജോ.​ക​ൺ​വീ​ന​ർ എ. ​അ​നൂ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​ബ്ബാ​സി​യ ഡെ​സേ​ർ​ട്ട് ല​യ​ൺ​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഡെ​സേ​ർ​ട്ട് ല​യ​ൺ​സ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി റോ​യ​ൽ ട്രി​വി​ൻ​സ് ടീം ​വി​ജ​യി​ച്ചു. 

Tags:    
News Summary - Trak cricket kit was distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.