കുവൈത്ത് സിറ്റി: ഒരു മിനിറ്റിനുള്ളിൽ മിൽക്ക് ഷെയ്ക്ക് തയാറാക്കാൻ കഴിയുന്ന രുചിക്കൂട്ട് അവതരിപ്പിച്ച് ലുലു ഹൈപ്പർ മാർക്കറ്റ്. ലുലു ഹൈപ്പർ മാർക്കറ്റിന്റെ കുവൈത്തിലെ ഔട്ട്ലെറ്റുകളിൽ എക്സ്ക്ലൂസിവായി ലഭിക്കുന്ന ട്രൂ ഫ്രൂട്ട് എന്ന ഉൽപന്നം ആവശ്യമായ അളവിൽ പാൽ ചേർത്ത് ബ്ലെൻഡർ ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യുകയേ വേണ്ടൂ. ഒരു മിനിറ്റിനുള്ളിൽ മിൽക്ക് ഷെയ്ക്ക് റെഡി. ഇളനീർ, മുന്തിരി, സപ്പോട്ട, ചിക്കു, പൈനാപ്പിൾ ഫ്ലേവറുകളിൽ ലഭ്യമാണ്.
വരുന്ന മാസങ്ങളിൽ കൂടുതൽ ഫ്ലേവറുകൾ ലഭ്യമാക്കും. ഒരു ലിറ്റർ അളവിലാണ് ട്രൂ ഫ്രൂട്ട് എന്ന റെഡി മിക്സ് ഉൽപന്നം ലഭ്യമാകുന്നത്. ആകർഷകമായ വിലയിൽ ഇത് സ്വന്തമാക്കി വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കാൻ കഴിയും. ഈ റമദാൻ കാലത്ത് ഇഫ്താറിനായി എളുപ്പത്തിൽ മിൽക്ക് ഷെയ്ക്ക് തയാറാക്കാൻ കഴിയുന്നത് ഏറെ ഉപകാരപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.