കുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റവർക്കായി കുവൈത്ത് ഹ്യുമാനിറ്റേറിയൻ മെഡിക്കൽ ടീം (ഷിഫ) തുടർച്ചയായ മൂന്നാം ദിവസവും ഒമ്പത് അടിയന്തര ശസ്ത്രക്രിയകൾ നടത്തി.
അപകടത്തിൽ നിരവധി പേരുടെ എല്ലുകൾക്ക് ഒടിവുകളും പരിക്കുകളും സംഭവിച്ചിട്ടുണ്ട്. ഇവ സുഖപ്പെടുത്താനാണ് ഓപറേഷനുകൾ നടത്തുന്നതെന്ന് ബോൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി കൺസൾട്ടന്റ് ഡോ. അബ്ദുൽ അസീസ് അൽ റഷീദ് പറഞ്ഞു. ഷിഫ ഓർത്തോപീഡിക്, പൊള്ളൽ, പ്ലാസ്റ്റിക്, എമർജൻസി സർജന്മാർ എന്നിവരടങ്ങുന്ന വിവിധ മെഡിക്കൽ ടീം, ഇതുവരെ 42 ശസ്ത്രക്രിയകൾ നടത്തിയതായും ഡോ. അൽ റഷീദ് കൂട്ടിച്ചേർത്തു. കുടിയിറക്കപ്പെട്ടവർക്കുള്ള മരുന്നുകൾ, ഫീൽഡ് ട്രീറ്റ്മെന്റുകൾ എന്നിവയും സംഘം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.