കുവൈത്ത് സിറ്റി: ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസത്തിനായി തങ്ങൾക്കാകുന്ന സഹായവുമായി മദ്റസ വിദ്യാർഥികളും. കുവൈത്ത് കേരള ഇസ്ലാഹി സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന മദ്റസ വിദ്യാർഥികളാണ് ധനശേഖരണം നടത്തിയത്. ഫഹാഹീൽ, സാൽമിയ, ഫർവാനിയ, അബ്ബാസിയ്യ, ജഹറ മദ്റസകളിലെ വിദ്യാർഥികൾ ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി. മൊത്തം 1456 ദീനാറും 145 ഫിൽസുമാണ് വിദ്യാർഥികൾ ശേഖരിച്ചത്.
അബാസിയ്യ മദ്റസയിൽനിന്നു ശേഖരിച്ച ഫണ്ട് കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂറിനും സാൽമിയ മദ്റസയിൽനിന്നു ശേഖരിച്ച ഫണ്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസിനും ഫഹാഹീൽ മദ്റസയിൽനിന്നു ശേഖരിച്ച ഫണ്ട് ഫഹാഹീൽ സോൺ വിദ്യാഭ്യാസ സെക്രട്ടറി ഫൈസൽ മണിയൂരിനും ഫർവാനിയ മദ്റസയിൽനിന്നു ശേഖരിച്ച ഫണ്ട് ഫർവാനിയ സോൺ പ്രസിഡൻറ് കെ.സി. അബ്ദുൽ മജീദിനും ജഹറ മദ്റസയിൽനിന്നു ശേഖരിച്ച ഫണ്ട് ജഹറ യൂനിറ്റ് പ്രസിഡൻറ് അബ്ദുല്ല കാഞ്ഞങ്ങാടിനും കൈമാറി.
പരിപാടിയിൽ മദ്റസ പ്രധാനാധ്യാപകരായ സാജു ചെമ്മനാട്, പി.എൻ. അബ്ദുറഹ്മാൻ, സ്വാലിഹ് സുബൈർ, അബ്ദുസ്സലാം സ്വലാഹി, ശമീർ മദനി കെ.കെ.ഐ.സി സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് , വിവിധ യൂനിറ്റ്, സോൺ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.