കുവൈത്ത് സിറ്റി: 2020 ഒക്ടോബർ മുതൽ കുവൈത്തിൽ 25 മൂലകോശ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. അർബുദം, മെഡിറ്ററേനിയൻ അനീമിയ, തലസീമിയ, ലുക്കീമിയ തുടങ്ങിയവയുള്ള കുട്ടികൾക്കാണ് വിത്തുകോശം (മൂലകോശം) മാറ്റിവെച്ചത്. കുട്ടികളിലെ മൂലകോശം മാറ്റിവെക്കൽ എന്ന വിഷയത്തിൽ നടത്തിയ സമ്മേളനത്തിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷാലിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ഫവാസ് അൽ രിഫാഇ ആണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ രിദ, മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽസനദ്, മൂലകോശ കേന്ദ്രം മേധാവി ഡോ. സുൻദുസ് അൽ ശുറൈദിഹ് തുടങ്ങിയവർ സംസാരിച്ചു.
2020 സെപ്റ്റംബറിലാണ് കുവൈത്തിൽ കുട്ടികളിൽ മൂലകോശം മാറ്റിവെക്കാൻ തുടങ്ങിയത്. രോഗബാധിതമായി നശിച്ചുപോയതോ പ്രവർത്തനരഹിതമായതോ ആയ അവയവങ്ങളെ മൂലകോശങ്ങളുടെ സഹായത്തോടെ പുതിയ കോശങ്ങളുണ്ടാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണ് മൂലകോശ ചികിത്സ. പാർക്കിൻസൺസ്, അംയോട്രോഫിക് ലാറ്ററൽ സ്ലീറോസിസ്, മൾട്ടിപ്ൾ സ്ലീറോസിസ്, പേശീനാശം എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.