കുവൈത്ത് സിറ്റി: സബ്സിഡി ഡീസല്‍ മറിച്ചുവിൽക്കുന്നതിനിടെ രണ്ടുപേർ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിൽ. ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
സബാൻ, അംഘാര എന്നിവിടങ്ങളിൽ പ്രതികൾ ഡീസല്‍ ഇടപാടിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വിവിധ ട്രക്കുകൾക്ക് സംസ്ഥാനം സബ്സിഡി നിരക്കിൽ ഡീസലാണ് ഇവർ മറിച്ചുവിറ്റത്. 3000 ലിറ്റർ ഡീസൽ അടങ്ങിയ രണ്ട് ടാങ്കറുകളും പിടിച്ചെടുത്തു. ഇവ വാങ്ങിയ കമ്പനികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച അൽ സൂർ, സുലൈബിയ പ്രദേശങ്ങളിൽ ഡീസല്‍ വിൽക്കുന്നതിനിടെ പ്രവാസികളെ പിടികൂടിയിരുന്നു. അധികൃതരുടെ അനുമതിയില്ലാതെ രാജ്യത്ത് സബ്സിഡിയുള്ള പെട്രോളിയം ഉൽപന്നങ്ങള് വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. പിടികൂടിയ പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.