കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി രണ്ടുപേരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഒരു കിലോ ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇത് കടത്താൻ വേണ്ടിയുള്ളതാണെന്ന് അവർ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
പിടിയിലായവരെയും വസ്തുക്കളും നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കള്ളക്കടത്തുകാരെയും ഡീലർമാരെയും പിടികൂടുന്നതിനായി സുരക്ഷാ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലാകുന്നവർക്കെതിരെ നാട് കടത്തുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.