കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവർ രണ്ടര ലക്ഷം കവിഞ്ഞു. ബുധനാഴ്ച വരെ 2,51,675 പേർക്കാണ് കുവൈത്തിൽ കോവിഡ് ബാധിച്ചത്. ഇതിൽ 2,35,053 പേർ രോഗമുക്തി നേടി. 1423 പേർ മരണപ്പെട്ടു. 15,199 പേരാണ് ചികിത്സയിലുള്ളത്. 237 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 21,87,159 പേർക്കാണ് പരിശോധന നടത്തിയത്. 11.5 ശതമാനമാണ് മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി. എന്നാൽ, സമീപ ദിവസങ്ങളിലും ആഴ്ചകളിലും ഇത് 15 ശതമാനത്തിന് മുകളിലാണ്.
ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ടായിരുന്നു. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നതും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറയുന്നതും മാത്രമാണ് നേരിയ ആശ്വാസം. മരണനിരക്ക് കുറഞ്ഞതും ആശ്വാസമാണ്.
കാത്തലിക് ദേവാലയങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കാത്തലിക് ക്രിസ്തീയ ദേവാലയങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് നടപടി. പുരോഹിതന്മാരും ഇടവക കൗൺസിൽ അംഗങ്ങളും അടിയന്തരയോഗം ചേർന്നാണ് ഏപ്രിൽ 15 മുതൽ രണ്ടാഴ്ചത്തേക്ക് ദേവാലയങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ബൈബിൾ ക്ലാസുകളും താൽക്കാലികമായി നിർത്തിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.