കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ 'മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ'എന്ന സമ്മർ കാമ്പയിനിന്റെ ഭാഗമായി ഖൈത്താൻ യൂനിറ്റ് സംഘടിപ്പിക്കുന്ന അൽജവാബ് സംശയനിവാരണ പ്രോഗ്രാം വെള്ളിയാഴ്ച. വൈകീട്ട് 6.45ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിനു സമീപമുള്ള ഹെമ്പല് ബിൽഡിങ് ഹാളിലാണ് പരിപാടി. ഖൈത്താൻ യൂനിറ്റ് പ്രസിഡൻറ് എ.പി. ശബീര്‍ സലഫി അധ്യക്ഷത വഹിക്കും.
കെ.കെ.ഐ.സി മുൻ ജനറൽ സെക്രട്ടറിയും വിസ്ഡം സംസ്ഥാന സോഷ്യൽ വെൽഫെയർ കൺവീനറുമായ ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, ദഅവാ സെക്രട്ടറി മഹബൂബ് കാപ്പാട്, ഫർവാനിയ സോൺ പ്രസിഡൻറ് മുനീർ. ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. നമസ്കാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ കെ. അബ്ദുൽ മജീദ് മദനി ക്ലാസെടുക്കും.
മുഹമ്മദ് നബിയുടെ നമസ്കാരം എന്നവിഷയത്തിലുള്ള ചോദ്യോത്തര സെഷനില്‍ ഇഹ്സാൻ അൽഹികമി മോഡറേറ്ററായിരിക്കും. മുസ്തഫ സഖാഫി അൽ കാമിലി, എ.പി. ഷബീർ സലഫി, കെ.എം. യാസിർ അൻസാരി, മജീദ് മദനി, വി.കെ. നൗഫൽ സ്വലാഹി എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.