കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി ഇനി രണ്ടുമാസം കൂടി. രണ്ടുമാസം സമയമുണ്ടെങ്കിലും വേഗത്തില്‍ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
ബയോമെട്രിക് രജിസ്ട്രേഷനായി പ്രവാസികൾക്ക് ദിവസവും രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്മെന്റ് കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. ഇവിടെ എത്തുന്നതിന് മുമ്പ് മെറ്റ പോർട്ടൽ വഴിയോ സഹ്ൽ വഴിയോ മുൻകൂട്ടി
അപ്പോയിൻമെന്റ് എടുക്കണം. ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്. നേരത്തെ കുവൈത്ത് സ്വദേശികളുടെ ബയോമെട്രിക് രജിസ്ട്രേഷന് കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.
രജിസ്ട്രേഷന് നടപടികൾ പൂർത്തിയാക്കാത്ത സ്വദേശികളുടെ സര്‍ക്കാര്‍-ബാങ്ക് ഇടപാടുകള്‍ നിര്‍ത്തിവെച്ചത് അടക്കമുള്ള താല്‍ക്കാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്കും സമാനമായ നടപടികൾ നേരിടേണ്ടിവരും. നിരവധി പ്രവാസികൾ ഇനിയും ബയോമെട്രിക് പൂർത്തിയാക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.