മൂന്നിൽ രണ്ടും പറയുന്നു; സ്വന്തം ബിസിനസ് മതി

കുവൈത്ത് സിറ്റി: കുവൈത്തിലെ മൂന്നിൽ രണ്ട് പ്രഫഷനലുകളും അവസരം ലഭിച്ചാൽ സ്വന്തമായി ജോലിചെയ്യാനോ സ്വന്തം കമ്പനി സ്ഥാപിക്കാനോ താൽപര്യപ്പെടുന്നുവെന്ന് സർവേ. സ്വന്തം കമ്പനികൾ സ്ഥാപിക്കാൻ ആലോചിക്കുന്നവർ 51 ശതമാനമാണ്. 32 ശതമാനം പേർ മുമ്പ് സ്വകാര്യ ബിസിനസ് സ്ഥാപിക്കാൻ ശ്രമിച്ചതായി അറിയിച്ചു. 10 ശതമാനം പേർ സംരംഭകത്വത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സർവേ പറയുന്നു. മിഡിലീസ്റ്റിലെ പ്രമുഖ ജോബ് സൈറ്റായ ബൈറ്റ് ഡോട്ട് കോമാണ് (Bayt.com) സർവേ നടത്തിയത്. പ്രഫഷനലുകൾ സ്വകാര്യ ജോലി ഇഷ്ടപ്പെടുന്നതിന്റെ വിവിധ കാരണങ്ങളും സർവേയിൽ പറയുന്നു. സ്വയം തിരിച്ചറിവാണ് 55 ശതമാനവും സ്വകാര്യ ജോലിയിലേക്ക് തിരിയാൻ കാരം. പ്രഫഷനും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കൽ, വലിയ വരുമാനം, തലമുറക്ക് കൈമാറാൻ കഴിയുന്ന കമ്പനി സ്ഥാപിക്കൽ, ജോലി സ്ഥിരത, പുതിയ കഴിവുകൾ പഠിക്കൽ എന്നിവയാണ് ഇതുവഴി പലരും ലക്ഷ്യമിടുന്നത്.

ഐടി, ഇന്റർനെറ്റ്, ഇ-കോമേഴ്‌സ്, വാണിജ്യം-ചില്ലറ വ്യാപാരം, നിർമാണവും റിയൽ എസ്റ്റേറ്റും എന്നിവയൊക്കെയാണ് ആകർഷകമായ തൊഴിൽ മേഖലകളായി സർവേയിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാട്ടിയത്. കമ്പനികൾ സ്ഥാപിക്കാൻ പുതിയ സംരംഭകർ നേരിടുന്ന വെല്ലുവിളികൾക്കിടയിലും കുവൈത്തിൽ സംരംഭകത്വം വളരുകയാണ് എന്നും സർവേ പറയുന്നു. സംരംഭകത്വം എന്നത്തേക്കാളും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും പല സംരംഭകരും തങ്ങളുടെ സ്റ്റാർട്ടപ്പുകൾ വളർത്താനും ബിസിനസ് സ്ഥാപിക്കാനും നോക്കുന്നുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. എന്നാൽ ആവശ്യമായ മൂലധന നിക്ഷേപം, സഥിര വരുമാനം, മികച്ച തൊഴിലാളികളെ കിട്ടൽ എന്നിവ വെല്ലുവിളിയാണ്. അതേസമയം, പരാജയത്തെ ഭയപ്പെടരുത് എന്ന് സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും പുതിയ സംരംഭകർക്ക് നിർദേശം നൽകി. അനുയോജ്യമായ ബിസിനസ് പ്ലാൻ വികസിപ്പിക്കണമെന്ന് 12 ശതമാനം പേർ നിർദേശിച്ചു.

Tags:    
News Summary - Two-thirds of Kuwaiti professionals are interested in Self Employment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.