കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡി ഭക്ഷ്യ ഉൽപന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി. രണ്ടു ടൺ ഭക്ഷ്യ ഉൽപന്നങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സുലൈബിയയിൽ പിടികൂടിയത്. അരി, പാൽ തുടങ്ങിയ സാധനങ്ങളാണ് ട്രക്കിൽ ഇൗജിപ്തിലേക്കു കടത്താൻ ശ്രമിച്ചത്. സർക്കാർ സ്വദേശികൾക്കു നൽകുന്ന റേഷൻ സാധനങ്ങളാണെന്ന് മനസ്സിലാകാതിരിക്കാൻ മാറ്റി പാക്ക് ചെയ്തിരുന്നു. സംശയം തോന്നിയ അധികൃതർ സാമ്പ്ൾ ശേഖരിച്ച് പരിശോധന നടത്തി സബ്സിഡി ഉൽപന്നങ്ങളാണെന്ന് സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുവൈത്തിലെ എല്ലാ സ്വദേശികൾക്കും പ്രതിമാസം സബ്സിഡി നിരക്കിൽ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഓരോ വീട്ടിലെയും മുഴുവൻ കുടുംബാംഗങ്ങളുടെയും ഗാർഹിക തൊഴിലാളികളുടെയും എണ്ണം കണക്കാക്കിയാണ് റേഷൻ വിഹിതം നിശ്ചയിക്കുന്നത്. ഇത് പുറത്ത് മറിച്ചുവിൽക്കുന്നതായി പരാതിയുണ്ട്. സ്വദേശികൾക്ക് സൗജന്യ നിരക്കിൽ നൽകിവരുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് കടത്തുന്ന ലോബി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.