കുവൈത്ത് സിറ്റി: അദാനിൽ വീടിന് തീപിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. ആറു പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതെ വൈകാതെ തീ അണച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്ത് ചൂടുകാലം അവസാനിച്ചെങ്കിലും തീപിടിത്ത കേസുകൾ കുറഞ്ഞിട്ടില്ല. പുറം ഇടങ്ങളിലെ അപകടങ്ങൾ ഒഴിഞ്ഞെങ്കിലും കെട്ടിടങ്ങളിലും അപ്പാർട്മെന്റുകളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അഗ്നിസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഉണർത്തി. സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കാത്ത നിരവധി സഥാപനങ്ങൾ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.