കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ബന്ധത്തെ പ്രശംസിച്ച് യു.എ.ഇ അംബാസഡർ മതർ അൽ നെയാദി. കുവൈത്തുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ എല്ലാ മേഖലകളിലും മാതൃകാപരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമായി നിലനിർത്താനും തുടരാനും കൂടുതൽ പുരോഗതിക്കായി പ്രവർത്തിക്കാനും ഇരുപക്ഷത്തെയും നേതാക്കൾ ശ്രദ്ധാലുക്കളാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ അഭിവൃദ്ധിയും വികസനവും കാത്തുസൂക്ഷിക്കുന്നതിന് ഇത് സഹായകമാകുമെന്നും മതർ അൽ നെയാദി വ്യക്തമാക്കി.
യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. കുവൈത്ത് വിദേശകാര്യമന്ത്രി സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹും, എംബസി ജീവനക്കാരും മറ്റു ഉദ്യോഗസഥരും പരിപാടിയിൽ പങ്കെടുത്തു. 51ാം ദേശീയ ദിനത്തിന്റെ ഭാഗമായി കുവൈത്തിലെ യു.എ.ഇ എംബസി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.