ഫ​ല​സ്തീ​ന് പി​ന്തു​ണ​യും ഇ​സ്രാ​യേ​ലി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റാ​ദ സ്‌​ക്വ​യ​റി​ൽ ഒ​ത്തു​കൂ​ടി​യ​വ​ർ    

നിരുപാധികം ഫലസ്തീനൊപ്പം: ഇ​സ്രാ​യേ​ലി​നെ​തി​രെ പ്ര​തി​ഷേ​ധം, ഫ​ല​സ്തീ​ന് പി​ന്തു​ണ

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചും ഫ​ല​സ്തീ​ന് പി​ന്തു​ണ​യു​മാ​യും കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വ​വും പൊ​തു​ജ​ന​ങ്ങ​ളും. ഫ​ല​സ്‍തീ​ന് സ​മ്പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന മു​ൻ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന കു​വൈ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തോ​ടെ നി​ല​പാ​ട് ക​ടു​പ്പി​ച്ചു. കു​വൈ​ത്ത് സി​റ്റി​യി​ലെ ദേ​ശീ​യ അ​സം​ബ്ലി​ക്ക് സ​മീ​പ​മു​ള്ള ഇ​റാ​ദ സ്‌​ക്വ​യ​റി​ൽ കു​വൈ​ത്ത് ജ​ന​ങ്ങ​ളും പ്ര​വാ​സി​ക​ളും ഇ​സ്രാ​യേ​ലി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി. എം.​പി​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ആ​യി​ര​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു. ഒ​ത്തു​കൂ​ടി​യ​വ​ർ ഫ​ല​സ്തീ​നെ പി​ന്തു​ണ​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

ഫ​ല​സ്തീ​നെ​യും അ​വ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള പോ​രാ​ട്ട​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന കു​വൈ​ത്തി​ന്റെ ത​ത്ത്വാ​ധി​ഷ്‌​ഠി​ത നി​ല​പാ​ട് പ്ര​ഭാ​ഷ​ക​ർ ആ​വ​ർ​ത്തി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഗ​സ്സ​യി​ൽ വം​ശ​ഹ​ത്യ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം നാ​ലാ​യി​ര​ത്തോ​ളം ഫ​ല​സ്തീ​നി​ക​ൾ ര​ക്ത​സാ​ക്ഷി​ക​ളാ​യ​തും ബാ​പ്റ്റി​സ്റ്റ് അ​ൽ അ​ഹ്‌​ലി അ​റ​ബ് ആ​ശു​പ​ത്രി​യി​ലെ 500ഓ​ളം മ​ര​ണ​വും പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഭ​യാ​ന​ക​മാ​ണെ​ന്നും ഉ​ണ​ർ​ത്തി.


ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള പി​ന്തു​ണ അ​ച​ഞ്ച​ല​മാ​യി തു​ട​രും

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള പി​ന്തു​ണ അ​ച​ഞ്ച​ല​മാ​യി തു​ട​രു​മെ​ന്ന് കു​വൈ​ത്ത്. ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ജി​ദ്ദ​യി​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ​ർ​പ​റേ​ഷ​ന്റെ (ഒ.​ഐ.​സി) ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലി​ന്റെ ‘ഭ​യാ​ന​ക​മാ​യ’ പ്ര​വൃ​ത്തി​ക​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന മാ​നു​ഷി​ക ത​ത്ത്വ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണ്.

ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ക്രി​മി​ന​ൽ പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ കു​വൈ​ത്തി​ന്റെ ശ​ക്ത​മാ​യ അ​പ​ല​പ​നം ശൈ​ഖ് സ​ലിം പ്ര​ക​ടി​പ്പി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ ഫ​ല​സ്തീ​നി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം​ചെ​യ്തു. ഫ​ല​സ്തീ​നി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന സു​ര​ക്ഷി​ത പാ​ത​ക​ൾ ഒ​രു​ക്കാ​നും അ​ഭ്യ​ർ​ഥി​ച്ചു.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ര​ട്ട​നി​ല​വാ​ര​ത്തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന​ത് തു​ട​ർ​ന്നാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് കു​വൈ​ത്ത് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 1967ലെ ​അ​തി​ർ​ത്തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​ന് കു​വൈ​ത്തി​ന്റെ പി​ന്തു​ണ ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ശൈ​ഖ് സ​ലിം ആ​വ​ർ​ത്തി​ച്ചു.


സ്കൂ​ളു​ക​ളി​ലും ഐ​ക്യ​ദാ​ർ​ഢ്യം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​സം​ബ്ലി​യി​ൽ ഫ​ല​സ്തീ​ൻ പ​താ​ക​യും പോ​സ്റ്റ​റു​ക​ളും കു​ട്ടി​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ന​ട​പ​ടി​ക​ളെ അ​പ​ല​പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​നെ പി​ന്തു​ണ​ച്ച് പ​ര​മ്പ​രാ​ഗ​ത ഫ​ല​സ്തീ​ൻ കു​ഫി​യ സ്കാ​ർ​ഫ് ധ​രി​ച്ചു. മ​രി​യ അ​ൽ ഖു​ത്ബി​യ ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ൽ ഫ​ല​സ്തീ​ൻ ഭൂ​പ​ട​വും അ​ൽ അ​ഖ്‌​സ പ​ള്ളി​യും ഫ​ല​സ്തീ​നി​ക​ളു​ടെ ക​ല​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്നാ​ണ് സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യു​ടെ ആ​ക്ടി​ങ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഗാ​നിം അ​ൽ സു​ലൈ​മാ​നി അ​റി​യി​ച്ചു.




 


Tags:    
News Summary - Unconditionally with Palestine : Protest Against Israel, Support Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.