കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ജി.സി.സി സെക്രട്ടറി ജനറലും മുൻ കുവൈത്ത് ധനമന്ത്രിയുമായ ഡോ. നായിഫ് അൽ ഹജ്റുഫുമായി ചർച്ച നടത്തി. ഇന്ത്യയിൽ സന്ദർശനത്തിലുള്ള ഡോ. നായിഫ് അൽ ഹജ്റുഫ് ബുധനാഴ്ചയാണ് ഡോ. എസ്. ജയ്ശങ്കറുമായി ചർച്ച നടത്തിയത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമകാലിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങൾക്കും ഇന്ത്യക്കും പൊതുതാൽപര്യമുള്ള വികസന, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.