കുവൈത്ത് സിറ്റി: സിവില്‍ ഐ.ഡി കാര്‍ഡുകളിലെ അഡ്രസ് പരിശോധിക്കാന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) നിര്‍ദേശം. കെട്ടിടങ്ങള്‍ പൊളിച്ചതിനെ തുടര്‍ന്ന് കെട്ടിട ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തതനുസരിച്ച് 5500 പേരുടെ സിവിൽ ഐഡി കാർഡുകളിൽനിന്ന് അഡ്രസുകള്‍ നീക്കം ചെയ്തതായി പാസി അധികൃതര്‍ അറിയിച്ചു.
ഇത്തരം കെട്ടിടങ്ങളിൽ നിന്നും അല്ലാതെയും താമസം മാറിയവര്‍ പുതിയ വിലാസങ്ങൾ മേയ് 26 മുതൽ 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് പാസി ഡയറക്ടർ ജനറൽ മൻസൂർ അൽ മുസ പറഞ്ഞു. ഈ കാലയളവില്‍ മേൽവിലാസം നൽകുന്നതിൽ പരാജയപ്പെടുന്നവര്‍ക്ക് 100 ദീനാർ കവിയാത്ത പിഴയും നിയമ നടപടികളും നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. വിലാസം നീക്കം ചെയ്തവര്‍ക്ക് പാസിയില്‍ നിന്നും എസ്.എം.എസ് നോട്ടിഫിക്കേഷന്‍ ലഭിക്കും.
തുടര്‍ന്ന് 30 ദിവസത്തിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ, കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷനായ സഹൽ ആപ്പിൽ നിന്ന് സിവിൽ ഐഡി സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും പാസി അധികൃതര്‍ മുന്നറിയിപ്പുനൽകി. വാടക കരാർ, വാടക രസീത്, സിവില്‍ ഐ.ഡി കോപ്പി എന്നീ രേഖകളുമായി പാസി ഹെഡ് ഓഫിസിലോ ബ്രാഞ്ചുകളില്‍ നിന്നോ കാർഡ് ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. നേരിട്ട് സന്ദർശിക്കാതെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.